പഞ്ചായത്ത്

പഞ്ചായത്ത് എന്നത് പഞ്ചായത്ത് രാജ് സ്ഥാപനങ്ങളുടെ ഭരണകാര്യങ്ങൾ നിർവ്വഹിക്കുന്നതിനായി തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികളുടെ കൂട്ടായ്മയാണ്. ഒരു ഗ്രാമപഞ്ചായത്തിനെ സംബന്ധിച്ചിടത്തോളം, അതൊരു ഗ്രാമസഭയുടെ തീരുമാനങ്ങളെ നടപ്പിലാക്കുകയും ദൈനംദിന ഭരണം നടത്തുകയും ചെയ്യുന്ന പ്രധാന സമിതിയാണ്.പഞ്ചായത്തിന്റെ പ്രധാന ഘടകങ്ങൾ ഇവയാണ്: പ്രസിഡൻ്റ് : പഞ്ചായത്തിന്റെ തലവനാണ്. യോഗങ്ങളിൽ അധ്യക്ഷത വഹിക്കുകയും പഞ്ചായത്തിൻ്റെ മൊത്തത്തിലുള്ള പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കുകയും ചെയ്യുന്നു. വൈസ് പ്രസിഡൻ്റ് : പ്രസിഡൻ്റിൻ്റെ അഭാവത്തിൽ ചുമതലകൾ വഹിക്കുന്നു. വാർഡ് മെമ്പർമാർ : പഞ്ചായത്തിലെ ഓരോ വാർഡിൽ നിന്നും തിരഞ്ഞെടുക്കപ്പെടുന്ന ജനപ്രതിനിധികൾ. സ്റ്റാൻഡിങ് കമ്മിറ്റികൾ: പഞ്ചായത്തിന്റെ തീരുമാനങ്ങൾ എളുപ്പമാക്കുന്നതിനായി, ധനകാര്യം, വികസനം, ക്ഷേമം,ആരോഗ്യം വിദ്യാഭ്യാസം തുടങ്ങിയ കാര്യങ്ങൾക്കായി രൂപീകരിക്കുന്ന...

സിനി പ്രസാദ്

പ്രസിഡൻ്റ്

ജിഷ സുനിൽകുമാർ

വൈസ് പ്രസി‍ഡണ്ട് & ചെയർമാൻ, ധനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിററി

ഷൈലജ

ചെയര്‍മാന്‍,വികസനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിററി

ജൂലറ്റ് വിനു

ചെയര്‍മാന്‍ , ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിററി

സച്ചിൻ പ്രകാശ്

ചെയര്‍മാന്‍ , ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിററി

മാറ്റ്ലി എം സി

സെക്രട്ടറി, ഗ്രാമ പ‍‍ഞ്ചായത്ത്

ഞങ്ങളെക്കുറിച്ച്

ഒറ്റ നോട്ടത്തില്‍

സ്ഥലം : കുന്നംകുളം താലൂക്ക്, തൃശ്ശൂർ ജില്ല, കേരളം

വാർഡുകൾ : 20 

നിയമസഭാമണ്ഡലം : മണലൂർ 

ലോകസഭാമണ്ഡലം : തൃശ്ശൂർ

വില്ലേജുകൾ : ചൂണ്ടൽ, എരനെല്ലൂർ, ചിറനെല്ലൂർ

ആകെ ജനസംഖ്യ (2011) : 26771

വിസ്തീർണ്ണം : 19.98

 

K-SMART App

K-SMART - Mobile App

Download Now

decorative icons

ഗ്രാമ പഞ്ചായത്തിന്‍റെ ചരിത്രം

സാംസ്കാരിക പൈതൃകവും ആരാധനാലയങ്ങളും ചൂണ്ടല്‍ ഗ്രാമപഞ്ചായത്തിന് നൂറ്റാണ്ടുകളുടെ പഴക്കമുള്ള സാംസ്കാരിക-ആരാധനാ പൈതൃകമാണുള്ളത്. ഏകദേശം 400 വര്‍ഷം പഴക്കമുള്ള തായങ്കാവ് ക്ഷേത്രമാണ് ഈ പ്രദേശത്തെ ഏറ്റവും പുരാതനമായ ആരാധനാലയം. പെരുമലക്ഷേത്രവും, മുസ്ളിം ചരിത്രത്തോളം പഴക്കമുള്ള പട്ടിക്കരപ്പള്ളിയും (പറപ്പൂര്‍ തടത്തില്‍ മസ്ജിദ്) ഇവിടുത്തെ മതസൗഹാര്‍ദ്ദത്തിന്റെ അടയാളങ്ങളാണ്. ദ്രാവിഡസംസ്കാരത്തിന്റെ ഭാഗമായ സര്‍പ്പപ്പാട്ടും കളമെഴുത്തും നടത്തുന്ന പുള്ളുവന്മാരും, മാരിയമ്മന്‍ ഉത്സവം കൊണ്ടാടുന്ന കുംബാര സമുദായവും, ചവിട്ടുനാടകം അവതരിപ്പിക്കുന്ന ചെട്ടിയാന്മാരും ഇവിടുത്തെ നാടന്‍ പൈതൃകം കാത്തുസൂക്ഷിക്കുന്നു. കൂടാതെ അറവനമുട്ട്, ദഫ്മുട്ട്, ഒപ്പന, കോല്‍ക്കളി, മാപ്പിളപ്പാട്ട്, വില്ലടിച്ചാന്‍പാട്ട്, തിറ, മൂക്കാന്‍ചാത്തന്‍ തുടങ്ങിയ ഒട്ടനവധി തനത് കലാരൂപങ്ങളും, പഴയ ഗുരുകുലവിദ്യാഭ്യാസത്തിന്റെ ഭാഗമായ കളരിപ്പയറ്റും ഇന്നും ഇവിടെ സജീവമായി...

കൂടുതൽ വായിക്കുക