ഗ്രാമ പഞ്ചായത്തിന്റെ ചരിത്രം
സാംസ്കാരിക പൈതൃകവും ആരാധനാലയങ്ങളും ചൂണ്ടല്‍ ഗ്രാമപഞ്ചായത്തിന് നൂറ്റാണ്ടുകളുടെ പഴക്കമുള്ള സാംസ്കാരിക-ആരാധനാ പൈതൃകമാണുള്ളത്. ഏകദേശം 400 വര്‍ഷം പഴക്കമുള്ള തായങ്കാവ് ക്ഷേത്രമാണ് ഈ പ്രദേശത്തെ ഏറ്റവും പുരാതനമായ ആരാധനാലയം. പെരുമലക്ഷേത്രവും, മുസ്ളിം ചരിത്രത്തോളം പഴക്കമുള്ള പട്ടിക്കരപ്പള്ളിയും (പറപ്പൂര് തടത്തില്‍ മസ്ജിദ്) ഇവിടുത്തെ മതസൗഹാര്‍ദ്ദത്തിന്റെ അടയാളങ്ങളാണ്. ദ്രാവിഡസംസ്കാരത്തിന്റെ ഭാഗമായ സര്പ്പപ്പാട്ടും കളമെഴുത്തും നടത്തുന്ന പുള്ളുവന്മാരും, മാരിയമ്മന്‍ ഉത്സവം കൊണ്ടാടുന്ന കുംബാര സമുദായവും, ചവിട്ടുനാടകം അവതരിപ്പിക്കുന്ന ചെട്ടിയാന്മാരും ഇവിടുത്തെ നാടന്‍ പൈതൃകം കാത്തുസൂക്ഷിക്കുന്നു. കൂടാതെ അറവനമുട്ട്, ദഫ്മുട്ട്, ഒപ്പന, കോല്‍ക്കളി, മാപ്പിളപ്പാട്ട്, വില്ലടിച്ചാന്‍പാട്ട്, തിറ, മൂക്കാന്‍ചാത്തന്‍ തുടങ്ങിയ ഒട്ടനവധി തനത് കലാരൂപങ്ങളും, പഴയ ഗുരുകുലവിദ്യാഭ്യാസത്തിന്റെ ഭാഗമായ കളരിപ്പയറ്റും ഇന്നും ഇവിടെ സജീവമായി...
കൂടുതൽ വായിക്കുക